jeevan news online

വാർത്തകൾ വിശദമായി

ലോകസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് എ.കെ.ആന്റണി.


 

 

ലോകസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് ഇത്തവണ ഗ്രൂപ്പ് മാനദണ്ഡമാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. യോഗ്യതയും ജയസാധ്യതയും മാത്രമാണ് പരിഗണിക്കുക. ഫെബ്രുവരിയില്‍നതന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും ആന്റണി പറഞ്ഞു. 

കോണ്‍ഗ്രസിന് നഷ്ടപ്പെട്ട ബഹുജനത വീണ്ടെടുക്കണമെന്ന് എ.കെ ആന്റണി പറഞ്ഞു. സമാന ചിന്താഗതിയുള്ള കക്ഷികളെ കൂടെ നിര്‍ത്തിയാകും തെരഞ്ഞെടുപ്പിന് ഒരുങ്ങുക. സ്ഥാനാര്‍ത്ഥി നിര്‍ണയം കാര്യക്ഷമമാക്കണം. ഫെബ്രുവരി അവസാനത്തിന് മുമ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ മോദിക്ക് പേടിയാണ്. അദ്ദേഹം പഴയ രാഹുലല്ല. പടി പടിയായി വളര്‍ന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. 

ഭരണഘടനാ സ്ഥാപനങ്ങള്‍ ആര്‍.എസ്.എസ്‌കാര്‍ കയ്യേറിയിരിക്കുകയാണെന്നും കഴിഞ്ഞ വര്‍ഷം ജാതിമത വികാരങ്ങളെ ആളിക്കത്തിച്ചും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയുമാണ് ബി.ജെ.പി അധികാരത്തില്‍ വന്നതെന്നും എ.കെ ആന്റണി വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS