jeevan news online

വാർത്തകൾ വിശദമായി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന്  അമിത് ഷാ


അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയഅധ്യക്ഷന്‍ അമിത് ഷാ.കേന്ദ്രത്തില്‍ അധികാരത്തുടര്‍ച്ച തേടുമെന്നും മോഡി അപരാജിതനായി തുടരുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഡെല്‍ഹി രാംലീല മൈതാനത്ത് പാര്‍ട്ടി ദേശീയകണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

വരുന്ന ലോക്‌സഭാതെരഞ്ഞെടുപ്പിലും രാമക്ഷേത്രനിര്‍മാണം തന്നെയാവും മുഖ്യ തെരഞ്ഞെടുപ്പ് ആയുധമെന്ന് അമിത്ഷാ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോഡിയെപ്പോലൊരു ജനകീയനേതാവ് ലോകത്ത് എവിടെയുമില്ലെന്നും അമിത്ഷാ പറഞ്ഞു. സാമ്പത്തികസംവരണബില്‍ ഒരു ചരിത്രപരമായ നീക്കമാണ്. വര്‍ഷങ്ങളായി ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യമായിരുന്നു സംവരണബില്‍. ഞങ്ങളുടെ സര്‍ക്കാര്‍ അത് പരിഹരിച്ചിരിക്കുന്നുവെന്നും ഈനീക്കം നടത്തിയ മോഡിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2019ലും മോഡി സര്‍ക്കാര്‍ അധികാരത്തില്‍വരുമെന്ന് അമിത്ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാജനങ്ങള്‍ക്കും സ്ഥിരതാമസ സൗകര്യം ഒരുക്കുമെന്നും അമിത് ഷാ പറഞ്ഞു.










<

JEEVAN TV NEWS

JEEVAN TV NEWS