jeevan news online

വാർത്തകൾ വിശദമായി

വിവാദങ്ങള്‍ക്ക് വിടപറഞ്ഞ് 105 ന്റെ നിറവില്‍ അയ്യപ്പനെ കാണാന്‍ ചെന്നൈയില്‍ നിന്ന് ഒരു മാളികപ്പുറം



യുവതീപ്രവേശവിവാദങ്ങള്‍ ശബരിമലയിലേയ്ക്ക് മലകയറുന്നതിനിടയില്‍ നൂറ്റിയഞ്ച് വയസ്സിന്റെ യൗവ്വനമനസ്സോടെ അയ്യപ്പദര്‍ശന നിര്‍വൃതിയില്‍ ചെന്നൈ സ്വദേശിനി മലയിറങ്ങി. പതിമൂന്നംഗ സംഘത്തോടൊപ്പമാണ് ഈ മാളികപ്പുറം പതിനാറാംതവണയും കഠിനയാത്രാദൂരങ്ങള്‍ അവഗണിച്ച് ദര്‍ശനത്തിനെത്തിയത്.

മലകയറിയെന്നും അയ്യപ്പദര്‍ശനം സാധ്യമാക്കിമടങ്ങിയെന്നുമുള്ള അവകാശവാദങ്ങളുമായി ഒന്നിനുപിറമെ മറ്റൊന്നായി യുവതികള്‍ രംഗപ്രവേശം ചെയ്തതോടെ വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കയാണ് ശബരിമല. അതിനിടെയാണ് ആചാരനുഷ്ഠാനങ്ങള്‍ വിശ്വാസപ്രമാണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ഇരുമുടിക്കെട്ടുംമുറുക്കി വലിയമാളികപ്പുറം കലിയുഗവരദ  ദര്‍ശനത്തിന് എത്തിയത്.

105 പിന്നിട്ട യൗവ്വനമനസ്സോടെ..അതും കഠിനമായ നീലിമലയും അപ്പാച്ചിമേടും കാല്‍നടയായി താണ്ടി രണ്ട് ഗുരുസ്വാമിമാരുള്‍പ്പടെ 13 പേരടങ്ങുന്ന സംഘത്തോടൊപ്പം ചെന്നൈ ബസാര്‍ ബാടിസെല്‍വം വിനായകക്ഷേത്രത്തിന്‍ നിന്നും കെട്ടുനിറച്ചാണ് സായിസുഗന്ധി മാളികപ്പുറവും സംഘവും ശബരിമല ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്.


ഷിര്‍ദ്ദി സായിബാബയുടെ പ്രധാനശിഷ്യന്റെ മകളാണ് 16 ആം തവണയും നിശ്ചയദാര്‍ഢ്്യത്തോടെ മലചവിട്ടിയെത്തിയ ഈ മാളികപ്പുറം. തത്വമസി ഉദ്‌ഘോഷിക്കുന്ന ശബരിമലയില്‍ ഇനിയും പലകുറി എത്താനാകണേ എന്ന പ്രാര്‍ത്ഥനയില്‍ ശാസ്താദര്‍ശന നിര്‍വൃതിയോടെ വഴിപാടുകള്‍ പൂര്‍ത്തിയാക്കിയാണ് മാളികകപ്പുറം മലയിറങ്ങിയത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS