jeevan news online

വാർത്തകൾ വിശദമായി

എസ്ബിഐ ഓഫീസ് അക്രമണം ;ഒത്തുതീര്‍പ്പിന് നീക്കം


 

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്റെ പ്രധാന നേതാക്കളെ അറസ്റ്റ് ചെയ്യാതെ പൊലീസ്.  ക്യാബിന്‍ ആക്രമണം രണ്ട് പേരില്‍ ഒതുക്കാന്‍ ശ്രമം നടക്കുന്നു. കേസിലെ മറ്റ് അഞ്ച് പേരെ അറസ്റ്റ് ചെയ്യാതെ കുറ്റപത്രത്തില്‍ പേര് പരാമര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം നടക്കുന്നത്.അതേസമയം അറസ്റ്റിലായ രണ്ട് എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകരുടെ ജാമ്യം ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി പരിഗണിക്കും


പ്രധാന നേതാക്കളെ കേസില്‍ നിന്നും ഒഴിവാക്കാനായി ബാങ്കുമായി ഒത്തു തീര്‍പ്പു ചര്‍ച്ചകളും സജീവമാണെന്നാണ് വിവരം. എന്നാല്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാന നേതാക്കളായ സുരേഷ് ബാബുവിനെയും സുരേഷിനെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറയുന്നത്. അക്രമം നടത്തിയവരില്‍ അനില്‍കുമാര്‍, അജയകുമാര്‍, ശ്രീവല്‍സന്‍, ബിജുരാജ്, വിനുകുമാര്‍ എന്നിവരെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു.അക്രമിസംഘത്തില്‍ രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.. അക്രമണത്തില്‍ ബാങ്കില്‍ ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പ്യൂട്ടര്‍, ലാന്റ്‌ഫോണ്‍, മൊബെല്‍ ഫോണ്‍, ടേബിള്‍ ഗ്ലാസ് എന്നിവ അക്രമികള്‍ നശിപ്പിച്ചിരുന്നു.

എന്‍ജിഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍ജിഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറി അശോകന്‍ എന്നീ ജില്ലാ നേതാക്കള്‍ കേസിലെ പ്രതിയാണ്. ഇരുവരും എസ്ബിഐ ഓഫീസില്‍ കയറി ബ്രാഞ്ച് മാനേജരുമായി തര്‍ക്കിക്കുന്നതും ഓഫീസ് സാധനങ്ങള്‍ തകര്‍ക്കുന്നതും ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS