jeevan news online

വാർത്തകൾ വിശദമായി

ടെന്നിസ് താരം 'ആന്‍ഡി മറെ' അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നു



അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മറെ. തുടര്‍ച്ചയായി വേട്ടയാടുന്ന പരിക്കാണ് ബ്രിട്ടീഷ് താരത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.

ഈ മാസം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ തന്റെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ മാധ്യമങ്ങളോട് പറഞ്ഞു. 76 വര്‍ഷങ്ങള്‍ക്കു ശേഷം യു.എസ്. ഓപ്പണ്‍ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയയാളാണ് മറെ. 2012ലായിരുന്നു താരത്തിന്റെ നേട്ടം

 

 










<

JEEVAN TV NEWS

JEEVAN TV NEWS