jeevan news online

വാർത്തകൾ വിശദമായി

സീറോ മലബാര്‍സഭയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കും


സീറോ മലബാര്‍സഭയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കണമെന്ന് സിനഡ്. കൊച്ചിയില്‍ ഇന്ന് ചേര്‍ന്ന സിനഡിലാണ് തീരുമാനം. 

സഭയ്ക്കകത്തുനിന്നും പുറത്തുനിന്നും സഭയ്‌ക്കെതിരായി ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ രൂപതകള്‍ സമിതികള്‍ രൂപവത്കരിക്കണമെന്നാണ് സിനഡ് നിര്‍ദേശിച്ചിരിക്കുന്നത്. പരാതികള്‍ പരിഹരിക്കാനും നീതി നടപ്പിലാക്കാനുമുള്ള സഭയുടെ ആര്‍ജവം പ്രായോഗികതലത്തിലെത്തിക്കാന്‍ ഇത്തരം സമിതികള്‍ സഹായകരമാകുമെന്നാണ് സിനഡിന്റെ വിലയിരുത്തല്‍. 

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസ് ഉള്‍പ്പടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ നിര്‍ദേശം. ആഭ്യന്തര പരാതി പരിഹാര സമിതികളില്‍ അല്‍മായരുടെ പങ്കാളിത്തം ഉറപ്പാക്കണം, സഭയ്ക്കകത്ത് കൈകാര്യം ചെയ്യാനാവുന്നതിനപ്പുറമുള്ള പരാതികള്‍ പോലീസിനെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും സിനഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. സഭയുടെ കീഴില്‍വരുന്ന പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സേഫ് എന്‍വയോണ്‍മെന്റ് പോളിസി നടപ്പാക്കാനും സിനഡ് തീരുമാനിച്ചു. സഭയിലെ 55 മെത്രാ•ാരാണ് സിനഡില്‍ പങ്കെടുത്തത്.










<

JEEVAN TV NEWS

JEEVAN TV NEWS