jeevan news online

വാർത്തകൾ വിശദമായി

കൊല്ലം ബൈപാസ് ഉദ്ഘാടനം ;രാഷ്ട്രീയ പോര് മുറുകുന്നു


കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തുന്നതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനു മറുപടിയുമായി എം.പി. എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്ത്. തിരുവനന്തപുരത്ത് ജീവന്‍ ന്യൂസിനോട് പ്രതികരിക്കവേയാണ് എം.പി. ഇക്കാര്യം വ്യക്തമാക്കിയത്.


പ്രധാനമന്ത്രിയുടെ വരവിനെ സംബന്ധിച്ച് ആദ്യം അറിയിക്കേണ്ടത് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയെയും ഗവണ്‍മെന്റിനെയുമാണ് .സംസ്ഥാനത്തിന്റെ റസിഡന്റ് കമ്മീഷണറെയും അറിയിക്കണം. അവരെയൊക്കെ അറിയിച്ചിട്ടാണ് എം.പി. എന്ന നിലയില്‍ തന്നെ അറിയിച്ചതെന്നും അവരൊന്നും അത് പുറത്ത് പറഞ്ഞില്ല എന്നും താന്‍ അത് പൊതു സമൂഹത്തിന് മുന്നില്‍ പറയുകയാണ് ഉണ്ടായതെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ജീവന്‍ ന്യൂസിനോട് പറഞ്ഞു.
 

കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രധാനമന്ത്രി വരുന്ന വിവരം മാധ്യമങ്ങളോട് പറഞ്ഞതില്‍ യാതൊരു തെറ്റും സംഭവിച്ചില്ലെന്നും  എം.പി. ആവര്‍ത്തിച്ചു.ഇത് ഏകപക്ഷീയമായി ചെയതത് സംസ്ഥാന ഗവണ്‍മെന്റന്നും അദ്ദേഹം ജീവന്‍ ന്യൂസിനോട് ആവര്‍ത്തിച്ചു.

ജനുവരി 15 ന് വൈകിട്ട് 5:30നാണ് കൊല്ലം ബൈപാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, മന്ത്രിമാര്‍ എം.പി, മേയര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം എം.പി.ക്കെതിരെ  കൊല്ലം ബൈപാസിന്റെ ഉദ്ഘാടനം സംബന്ധിച്ച് രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് എം.പി.യുടെ വിശദീകരണം.










<

JEEVAN TV NEWS

JEEVAN TV NEWS