jeevan news online

വാർത്തകൾ വിശദമായി

താല്‍ക്കാലിക നിയമനം പെന്‍ഷന് പരിഗണിക്കല്‍; കെഎസ്ആര്‍ടിസിയുടെ ഹര്‍ജി 23ലേയ്ക്ക് മാറ്റി


 

താല്‍ക്കാലിക നിയമനകാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 23ലേയ്ക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ക്കണമെന്ന് കെഎസ്ആര്‍ടിസി സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു. 

ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നറിയിച്ച് കെഎസ്ആര്‍ടിസി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രതിമാസം 110 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തനമെന്നും ഉത്തരവ് നടപ്പിലാക്കിയാല്‍ 420 കോടിയോളം അധികബാധ്യത വരുമെന്നുമാണ് കോര്‍പ്പറേഷന്‍ വാദം. നഷ്ടത്തിലാണെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു. 

താത്കാലിക ജീവനക്കാരുടെ സേവനകാലാവധി പെന്‍ഷന് പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. നാലായിരം കോടി രൂപയിലധികം നഷ്ടത്തിലായതിനാല്‍ കൂടുതല്‍ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്നാണ് കെസ്ആര്‍ടിസിയുടെ വാദം. താല്‍ക്കാലിക ജീവനക്കാരായി നിയമനം ലഭിച്ച് പിന്നീട് സ്ഥിരപ്പെട്ടവരെ താല്‍ക്കാലിക സേവന കാലാവധി പെന്‍ഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി വിശാല ബഞ്ച് ഉത്തരവിട്ടത്.










<

JEEVAN TV NEWS

JEEVAN TV NEWS