jeevan news online

വാർത്തകൾ വിശദമായി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍


ഐഎസ്ആര്‍ഒ ചാരക്കേസില്‍ തനിക്ക് നഷ്ടപരിഹാരം വേണമെന്ന് ഫൗസിയ ഹസന്‍. നമ്പി നാരായണന് നല്‍കിയതുപോലെ നഷ്ടപരിഹാരം തനിക്കും വേണം. ഇതിനായി കോടതിയെ സമീപിക്കും. ചാരക്കേസു മൂലം തന്റെ മകളുടെ വിദ്യാഭ്യാസം മുടങ്ങിയെന്നും ഫൗസിയ ഹസന്‍ കോഴിക്കോട്ട് പറഞ്ഞു.

വിവാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ മറിയം റഷീദയ്‌ക്കൊപ്പം ചാരവനിതയായി ചിത്രീകരിക്കപ്പെട്ടയാളാണ് ഫൗസിയ. കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ നമ്പി നാരായണന് ലഭിച്ചതുപോലെ തനിക്കും നഷ്ടപരിഹാരം വേണമെന്നാണ് ഫൗസിയയുടെ ആവശ്യം.

കേരളാ പോലീസിന്റേത് ഉള്‍പ്പടെ ഭീകരമായ ചോദ്യം ചെയ്യലിന് താന്‍ വിധേയയായെന്നും അവര്‍ പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ അഭിഭാഷകനായ പ്രസാദ് ഗാന്ധിയെ ഫൗസിയ ചുമതലപ്പെടുത്തിയിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS