jeevan news online

വാർത്തകൾ വിശദമായി

രാഹുല്‍ഗാന്ധി ദുബായിയില്‍ 


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ദുബായ് വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെത്തിയ രാഹുലിനെ മജ്‌ലിസില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ് രാഹുലിനെ സ്വീകരിച്ചത് 

രാഹുലിന്റെ യു.എ.ഇ. പര്യടനത്തിനായി വലിയ ഒരുക്കങ്ങളും പ്രചാരണങ്ങളുമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. വന്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. ഉച്ചതിരിഞ്ഞ് ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ ഒരുക്കുന്ന മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കും.മൂന്നുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനായി എത്തിയ വന്‍ജനക്കൂട്ടത്തെ മറികടക്കുന്നതാവണം രാഹുലിനുള്ള വരവേല്‍പ്പ് എന്ന കണക്ക്കൂട്ടിലാണ് കോണ്‍ഗ്രസ് പ്രവര്ത്തകര്‍










<

JEEVAN TV NEWS

JEEVAN TV NEWS