jeevan news online

വാർത്തകൾ വിശദമായി

കേരള സാഹിത്യോത്സവത്തിന് തിരി തെളിഞ്ഞു



വായനയുടെ പുതു ലോകം സമ്മാനിച്ച് അക്ഷര പ്രേമികളെ സാക്ഷിയാക്കി നാല് നാള്‍ നീളുന്ന കേരള സാഹിത്യോത്സവത്തിന് തിരി തെളിഞ്ഞു. പ്രളയാനന്തര കേരള പുനര്‍ സൃഷ്ടിക്കായി കൈകോര്‍ത്താണ് ' സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്താടെ ഡി സി കിഴക്കേ മുറി ഫ3ണ്ടേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്.                            

കേരളം ചര്‍ച്ച ചെയ്യുന്ന സമകാലിക വിഷയങ്ങളിലെ വ്യത്യസ്ഥ നിലപാടുകള്‍ക്ക് കാതോര്‍ക്കുകയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ സാംസ്‌ക്കാരികോത്സവമായ കേരള സാഹിത്യോത്സവം 2019. വ്യാഴാഴ്ച വൈകുന്നേരം നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

ലോകത്തിന് ഭാരതം സംഭാവന ചെയ്ത ബഹിരാകാശ യാത്രികന്‍ രാകേഷ് ശര്‍മ്മ മുതല്‍ വിവാദ ചാരക്കേസ് ഇര മാലി സ്വദേശി ഫ3സിയ വരെ നിരവധി പേര്‍ പങ്കെടുക്കുന്ന സംവാദങ്ങള്‍ ,നവകേരള നിര്‍മ്മാണം ,ദളിത് മുന്നേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ചര്‍ച്ചകള്‍ മേളക്ക് കൂടുതല്‍ ജനപങ്കാളിത്വം നേടുകയാണ് .                                                   

15 വനിതാ   സംവിധായകരുടെ  സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രാത്സവവും ഉണ്ടാകും. മേള  സൗഹൃദത്തിന്റെതും കൂടി ഉത്സവമാണ് നിപ യും പ്രളയാനന്തര കേരളവും ചര്‍ച്ചയാകുന്ന വേദിയില്‍   ചാരക്കേസ് ഇര മാലി സ്വദേശി ഫൗസിയ ഹസന്‍ നീതി ആവിശ്യപ്പെട്ട് കദനകഥയുമായി എത്തിയത് മേളയിലെ  ആദ്യ ദിവസം വേറിട്ട അനുഭവമായി..            

 

 










<

JEEVAN TV NEWS

JEEVAN TV NEWS