jeevan news online

വാർത്തകൾ വിശദമായി

'വസന്തോത്സവം 2019' ന് തുടക്കമായി



തലസ്ഥാന  നഗരിയില്‍ വര്‍ണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കുന്ന 'വസന്തോത്സവം 2019' ന് തുടക്കമായി.ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ കനകക്കുന്നില്‍ മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇനി തലസ്ഥാനത്ത് വിരുന്നെത്തിയ പൂക്കാലത്തിന്റെ 10 സുന്ദര ദിന രാത്രികള്‍ ആണ്.

കുന്ന് നിറയെ പൂക്കളാണ് പല വര്‍ണ്ണത്തില്‍,പല രൂപത്തില്‍,പല പേരില്‍ ചന്തമുള്ള സുന്ദരിപൂക്കള്‍.പൂക്കളുടെ ഉല്‍സവത്തിനായ് കനകകുന്ന് ഒരുങ്ങിയപ്പോള്‍ അക്ഷരാര്‍ത്തത്തില്‍ കാഴ്ച്ചകളുടെ കലവറയായി അവിടം .വിദേശിയും,സ്്വദേശിയുമായ പതിനായിരത്തില്‍പരം പൂക്കളാണ് ഇവിടെ അണി നിരന്നിരിക്കുന്നത്

വീനോദസഞ്ചാര വകുപ്പന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മേള പുര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തുന്നത് . കനക ക്കുന്നലും സൂര്യകാന്തിയിലുമാണ് മേള നടക്കുന്നത് . പുഷ്പ്പങ്ങള്‍ക്ക് പുറമെ കാര്‍ഷിക പ്രദര്‍ശനങ്ങള്‍ ,ഔഷധ സസ്യപ്ര്ദര്‍ശനം,ഗോത്ര ജനതയുടെ പാരമ്പര്യ വൈദ്യം,കരകൗശല ഉല്‍പ്പന്നങ്ങളുടെ വിപണനം,ഭക്ഷ്യമേള എന്നിവയുടെ പ്രദര്‍ശനങ്ങള്‍ കൂടെ ഒരുക്കിയിട്ടുണ്ട്

 

 










<

JEEVAN TV NEWS

JEEVAN TV NEWS