jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സര്‍ക്കാര്‍ 


സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സര്‍ക്കാര്‍ . അക്രമം സൃഷ്ടിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നെന്നും പിന്നില്‍ ആര്‍എസ്എസ് ആണെന്നും ഗവര്‍ണ്ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയിലെ യുവതീ പ്രവേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണരെ കണ്ട് അറിയിച്ചു. 
അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസാണെന്ന് സര്‍ക്കാര്‍ നിലപാട്.പ്രശ്‌നങ്ങളുടെ കാരണം , സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്നിവ മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണര്‍ ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ചയെക്കുറിച്ച് അറിയിച്ചത് . നേരത്തെ ക്രമസമാധാന നില യെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. 

രാജ്ഭവനില്‍ വ്യാഴാഴ്ച വൈകിട്ട് 7.30ന് ഗവര്‍ണറെ സന്ദര്‍ശിച്ചാണ് സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചു മുഖ്യമന്ത്രി വിവരങ്ങള്‍ അറിയിച്ചത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍, പൊതുസ്വകാര്യ സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടം മുഖ്യമന്ത്രി വിശദമാക്കി. ഹര്‍ത്താലിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ജനുവരി മൂന്നിനാണ് റിപ്പോര്‍ട്ട് തേടിയത്. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ധരിപ്പിച്ചു.. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തില്‍ ഇടപെടണമെന്ന് കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS