jeevan news online

വാർത്തകൾ വിശദമായി

അലോക് വര്‍മ്മയെ വീണ്ടും മാറ്റി


അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായകതീരുമാനം. എം.നാഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചു. ഒക്ടോബര്‍ 23ന് അര്‍ദ്ധരാത്രി അസാധാരണ നടപടിയിലൂടെ അലോക് വര്‍മ്മയെ മാറ്റിയത് സുപ്രിംകോടതി കഴിഞ്ഞദിവസമാണ് റദ്ദാക്കിയത്.. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പ് തള്ളിയാണ് തീരുമാനം. ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറലായാണ് പുതിയ നിയമനം. 










<

JEEVAN TV NEWS

JEEVAN TV NEWS