jeevan news online

വാർത്തകൾ വിശദമായി

പിസി ജോര്‍ജ് യുഡിഎഫിലേക്ക്



പിസി ജോര്‍ജ് യുഡിഎഫിലേക്ക്. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് കേരള ജനപക്ഷം നേതാവ് പി സി ജോര്‍ജ്. എല്‍ഡിഎഎഫുമായും ബിജെപിയുമായും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലെന്നും പി സി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു.

യുഡിഎഫിലേയ്ക്ക് തിരിച്ചുപോകുമെന്ന സൂചനകള്‍ നേരത്തെ തന്നെ പിസി ജോര്‍ജ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നാണ് പി സി ജോര്‍ജ് അന്ന് പറഞ്ഞത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആരുടെ കൂടെ നില്‍ക്കണ മെന്ന് ചര്‍ച്ച ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ജനങ്ങള്‍ അംഗീകരിച്ചതിന്റെ തെളിവാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലമെന്നും പി.സി ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS