jeevan news online

വാർത്തകൾ വിശദമായി

മോഡിക്കെതിരെ ശിവസേന


നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന മുഖപത്രം സാംമ്‌നയില്‍ ലേഖനം. നരേന്ദ്രമോഡിയുടെ സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് വെച്ചുള്ള നടപടി മാത്രമാണെന്നാണ് മുഖപത്രം വാദിക്കുന്നത്. 

തൊഴില്ലായ്മയും ദാരിദ്രവും കുറയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്.നേരത്തെ സംവരണത്തെ അനൂകൂലിച്ച് പാര്‍ലമെന്റില്‍ ശിവസേന വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ബിജെപിക്ക് രാഷ്ട്രീയലാഭം സംവരണ ബില്ല് ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ശിവസേന എതിര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു. 

ലോക്‌സഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. ഈ ബില്ല് നിയമമായാല്‍ സുപ്രീംകോടതി റദ്ദാക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെ നേതാവ് തമ്പി ദുരൈ ലോക്‌സഭയില്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും ബിജു ജനതാദളും സമാജ് വാദി പാര്‍ട്ടിയും സാമ്പത്തിക സംവരണ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു. ബില്ലിന് അനുകൂലമായി സിപിഎമ്മും വോട്ട് ചെയ്തിരുന്നു.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭാ യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി  തീരുമാനം പ്രഖ്യാപിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS