jeevan news online

വാർത്തകൾ വിശദമായി

മിഠായി തെരുവ് ആക്രമണം ; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്



കോഴിക്കോട് മിഠായി തെരുവില്‍ ഹര്‍ത്താലിനോട് അനുബന്ധിച്ച് ഉണ്ടായ അക്രമത്തില്‍ പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ പ്രതികളുടെ ഫോട്ടോ ആല്‍ബം അടക്കം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടു. അക്രമത്തിന് ശേഷം പലരും ഒളിവില്‍ പോയ സാഹചര്യത്തിലാണ് നവ മാധ്യമത്തിലൂടെ ചിത്രം സഹിതം പോലീസ് പുറത്ത് വിട്ടത്

ഇക്കഴിഞ്ഞ ജനുവരി 3 ന് ശബരിമല കര്‍മ്മ സമിതി ആഹ്വനം ചെയ്ത ഹര്‍ത്താലിലിലായിരുന്നു  കോഴിക്കോട് മിഠായി തെരുവില്‍ വ്യാപകമായ അക്രമം അഴിച്ച് വിട്ടത് .വ്യാപരികള്‍ കടകള്‍ തുറന്നതില്‍ പ്രതിഷേധിച്ച് ഹര്ത്താലനുകൂലികള്‍ നടത്തിയ പ്രതിഷേധം കടകള്‍ അടിച്ച് തകര്‍ക്കലിലേക്ക് എത്തുകയായിരുന്നു .

അക്രമം നടത്തിയവര്‍ വിശ്വ ഹിന്ദു ഓഫീസില്‍ ഒളിച്ചിരുന്നു  മണിക്കൂറുകള്‍ക്ക് ശേഷം ഏതാനും പേരെ കസ്റ്റഡിയിലെടുത്തു തുടര്‍ന്നുള്ള  ദിവസങ്ങളിലെ അന്വേഷണത്തില്‍ വിവിധ ചാനലുകളിലെ ദൃശ്യങ്ങളും  സി സി ടി വിയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ ഫോട്ടോ ആല്‍ബം സോഷ്യല്‍ മീഡിയ വഴിയടക്കം പുറത്തുവിടുകയായിരുന്നു .അക്രമത്തെ പ്രതിരോധിക്കുന്നതില്‍ വീഴ്ച്ച വന്നതായി പോലീസിനെതിരെ  അന്ന് തന്നെ വ്യാപക ആരോപണം ഉയര്‍ന്നിരുന്നു .

ഇതിനെ സാധൂകരികുംവിധം സിറ്റി പോലീസ് കമീഷണര്‍  കാളിരാജ് മഹേഷ് കുമാറിന്    സ്ഥലം മാറ്റംവും എത്തി .കസബ സ്റ്റേഷനിലെ പോലീസ് ഉദ്യഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല .അന്വേഷണത്തില്‍ തിരിച്ചറിഞ്ഞവരില്‍ പിടികിട്ടാത്ത പതിമൂന്നോളം പേരുടെ     ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളതെന്ന് പോലീസ് പറഞ്ഞു .ആക്രമണം നടത്തിയവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് വ്യാപാരികള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു

 

 










<

JEEVAN TV NEWS

JEEVAN TV NEWS