jeevan news online

വാർത്തകൾ വിശദമായി

സ്ത്രീ വിരുദ്ധ പരാമര്‍ശം ; കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി



ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കൊല്ലം തുളസിക്ക് കോടതി നിര്‍ദേശം നല്‍കി.

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും 23ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കമ്മീഷന് താരം മാപ്പപേക്ഷ എഴുതി നല്‍കുകയായിരുന്നു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS