jeevan news online

വാർത്തകൾ വിശദമായി

ഹര്‍ത്താലും പണിമുടക്കും; ടൂറിസംമേഖല പ്രതിസന്ധിയില്‍



പ്രതിസന്ധികളില്‍ വലഞ്ഞ് ആലപ്പുഴയിലെ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച ടൂറിസം മേഖലക്ക് തിരിച്ചടിയായത് ഹര്‍ത്താലും പണിമുടക്കും. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ബ്രിട്ടണും അമേരിക്കയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതും ടൂറിസം മേഖലയെ കാര്യമായി ബാധിച്ചു.

സെപ്തംബറില്‍ ആരംഭിച്ച് മാര്‍ച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസണ്‍ . നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയെ പിടിച്ചു നിര്‍ത്തുന്നത്. പ്രളയത്തില്‍ ആകെ തളര്‍ന്നെങ്കിലും കുട്ടനാട് വളരെ വേഗം പ്രതിസന്ധികളെ അതിജീവിച്ചു. കഴിഞ്ഞ മാസം മുതല്‍ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധികള്‍ ടൂറിസം മേഖലയ്ക്ക ഭീഷണിയാവുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ടൂറിസം മേഖലയില്‍ ഉള്ളവര്‍ ആവശ്യപ്പെടുന്നത്.നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാടിന് ഹര്‍ത്താലും പണിമുടക്കുകളും കേരളത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പുകളും നല്‍കുന്ന ആശങ്ക ചെറുതല്ല.

 

 










<

JEEVAN TV NEWS

JEEVAN TV NEWS