jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയം;ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു


ശബരിമല വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു. എന്നാല്‍ കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ശബരിമലയില്‍ യുവതീപ്രവേശത്തെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള ഉള്‍പ്പെട്ട സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്നും രാഷ്ട്രപതിയുടെ ഭാഗത്തുനിന്ന് ഉചിതമായ ഇടപെടല്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ശബരിമലയിലെ സ്ഥിതിഗതികള്‍ പഠിക്കാന്‍ ബിജെപി. ദേശീയഅധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടും നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറി. കേരളത്തില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് ലോക്‌സഭയില്‍ ബിജെപി അംഗം നിഷികാന്ത് ദുബെ ആവശ്യപ്പെട്ടതിനുവിപരീതമായി രാഷ്ട്രപതിഭരണം എന്ന ആവശ്യമേ ഉന്നയിച്ചിട്ടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ഈ മാസം 22ന് സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടിനുശേഷം ഓര്‍ഡിനന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ നിലപാടെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS