jeevan news online

വാർത്തകൾ വിശദമായി

ലാവ്‌ലിന്‍ കേസ്  ഇന്ന് പരിഗണിക്കും


ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ധ് ചെയ്യണമെന്ന സിബിഐയുടെ ഹര്‍ജിയും, കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ആവശ്യവുമാണ് കോടതി പരിഗണിക്കുന്നത്. അടിയന്തിരമായി വാദം കേള്‍ക്കേണ്‍ സാഹചര്യമില്ലെന്ന് നേരത്തെ കേസ് പരിഗണ്ച്ചപ്പോള്‍ ജസ്റ്റിസ് എന്‍.ബി.രമണ അദ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. 

പിണറായിക്കുപുറമെ മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്‍ സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാമ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കൂട്ടുപ്രതികളും കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരുമായ ആര്‍.ശിവദാസ്, കസ്തൂരിരംഗഅയ്യര്‍, കെ.ജി.രാജശേഖര്‍ എന്നിവരാണ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS