jeevan news online

വാർത്തകൾ വിശദമായി

ചര്‍ച്ചയില്‍ ധാരണയായില്ല ;കെപിസിസി പുനസംഘടന നീളുന്നു


കെപിസിസി പുനസംഘടന തീരുമാനം നീളുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ ആയില്ല.ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണം എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ഇതിനോട് എ ഐ ഗ്രൂപ്പുകള്‍ യോജിച്ചില്ല. സമ്പൂര്‍ണ്ണ അഴിച്ചുപണി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നാണ് ഇരുഗ്രൂപ്പുകളുടെയും വാദം.










<

JEEVAN TV NEWS

JEEVAN TV NEWS