jeevan news online

വാർത്തകൾ വിശദമായി

അലോക്‌വര്‍മ്മ വീണ്ടും അധികാരമേറ്റു


സിബിഐ ഡയറക്ടറായി അലോക്‌വര്‍മ്മ വീണ്ടും അധികാരമേറ്റു. വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.എന്നാല്‍ അലോക് വര്‍മയ്ക്ക് തല്‍ക്കാലം നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ല. ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അലോക് വര്‍മ്മ ഹര്‍ജി നല്‍കിയിരുന്നു തുടര്‍ന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS