jeevan news online

വാർത്തകൾ വിശദമായി

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ; ബില്ലിന്  അംഗീകാരമായി


 


കടകളിലും വാണിജ്യസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷിതത്വവും അവര്‍ക്ക് ഇരിക്കാനുള്ള അവകാശവും ഉറപ്പ് വരുത്തുന്ന ബില്ലിന് നിയമസഭ അംഗീകാരം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴില്‍ക്ഷേമ നടപടികളിലെ നാഴികക്കല്ലാണ് ഈ നിയമഭേദഗതിയെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു  

ചശ്യമാമനിര്‍മാണ ചരിത്രത്തില്‍ ഏറെ പ്രാധന്യമര്‍ഹിക്കുന്ന ബില്ലിനാണ് നിയമസഭ അംഗീകാരം നല്‍കിയത്. ഇതോടെ ലക്ഷക്കണക്കിന് സ്ത്രീകളടക്കമുള്ള ജീവനക്കാരുടെ ഇരിപ്പിടം നിയമപാരമായ അവകാശമായി മാറി. വെകിട്ട 7 മണിമുതല്‍ രാവിലെ 6മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി. മതിയായ സുരക്ഷ, താമസ സ്ഥലത്തേക്ക് യാത്രാ സൗകര്യം, എന്നിവ ഉറപ്പ് വരുത്തി രാത്രി 9മണി വരെ സ്ത്രീകളെ ജോലിക് നിയോഗിക്കാമെന്നു വ്യവസ്ഥ ചെയ്തതായി മന്ത്രി ടിപി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍  അറിയിച്ചു 

ആഴ്ചയില്‍ ഒരുദിവസം ജീവനക്കാര്‍ക്ക് വേത നത്തോടു കൂടിയ അവധി നിര്‍ബന്ധമായും നല്കിയിരിക്കണമെന്നും വ്യവസ്ഥയായി. കൂടാതെ നിയമലംഘങ്ങള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായും വര്‍ധിപ്പിച്ചു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു  

 










<

JEEVAN TV NEWS

JEEVAN TV NEWS