jeevan news online

വാർത്തകൾ വിശദമായി

ശബരിമല: സംസ്ഥാനസര്‍ക്കാരിന്റെ  ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി



 

ശബരിമലയില്‍ മൂന്നംഗനിരീക്ഷണസമിതിയ്‌ക്കെതിരായ ഹര്‍ജി ഉടന്‍ പരിഗണിയ്ക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്നും സുപ്രീംകോടതി അറിയിച്ചു. 

ശബരിമലയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നു. ജനുവരിയിലാണ് കേസിന്റെ വാദം തീരുമാനിച്ചിരിയ്ക്കുന്നത്. റിട്ട്, റിവ്യൂ ഹര്‍ജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ജനുവരിയില്‍ മാത്രമേ പരിഗണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്.










<

JEEVAN TV NEWS

JEEVAN TV NEWS