jeevan news online

വാർത്തകൾ വിശദമായി

കെ പി ശശികലയുടെ അറസ്റ്റ് വൈകിയതില്‍ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐ ജി


 


ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്യാന്‍ വൈകിയ എസ്പിക്കെതിരെ നടപടി വേണമെന്ന് ഐ ജിയുടെ റിപ്പോര്‍ട്ട്. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദര്‍ശനെതിരെയാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എസ്പി യോട് ഡി ജി പി വിശദീകരണം ചോദിക്കും. ഐ ജി വിജയസാക്കറെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്നായിരുന്നു എസ്പിയുടെ നിലപാട്. പുലര്‍ച്ചയോടെ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്യത്. സംഭവ സ്ഥലത്തു നിന്നും എസ്പിയും, ഡിവൈഎസ്പിയും മാറി നിന്നതായി ഐ ജിയുടെ റിപ്പോര്‍ട്ട് വിശദമാക്കുന്നു. നവംബര്‍ 16ന് രാത്രിയിലായിരുന്നു അറസ്റ്റ്.

 










<

JEEVAN TV NEWS

JEEVAN TV NEWS