jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു



സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. ഓട്ടോറിക്ഷയുടെ മിനിമംനിരക്ക് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയായും ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയായുമാണ് ഉയര്‍ത്തിയത്. നിലവില്‍ ഓട്ടോറിക്ഷ മിനിമം ചാര്‍ജ് ഒന്നേകാല്‍ കിലോമീറ്റര്‍ വരെ 20 രൂപയും ടാക്‌സി മിനിമം നിരക്ക് അഞ്ചു കിലോമീറ്റര്‍ വരെ 150 രൂപയുമാണ്.

 കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് നിരക്ക് വര്‍ധന അംഗീകരിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം നിയമസഭയെ അറിയിക്കും. ഇന്നത്തെ നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഓട്ടോയ്ക്ക് മുപ്പതും ടാക്‌സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ.

 

 










<

JEEVAN TV NEWS

JEEVAN TV NEWS