jeevan news online

വാർത്തകൾ വിശദമായി

കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാംരംഭിച്ചു



മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക്  ശേഷം കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാംരംഭിച്ചു.ജിദ്ദയില്‍ നിന്നും പുലര്‍ച്ചെ മൂന്നുമണിക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനമാണ് 11 മണിയോടെ കരിപ്പൂരിലെത്തിയത്

ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് ചിറകു വെച്ചുകൊണ്ടാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നത്. പുലര്‍ച്ചെ 3.15 ന് പുറപ്പെടുന്ന എസ് വി 746 നമ്പര്‍ വിമാനമാണ് കരിപ്പൂരിലെത്തിയത്. യാത്രക്കാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ നല്‍കുന്ന എയര്‍ ബസ് എ 330 ഇനത്തില്‍ പെട്ട വിമാനമാണ് സര്‍വീസിന്.

 36 ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടെ വിമാനത്തില്‍ 298 സീറ്റുകളുണ്ട്. ആഴ്ചയില്‍ 7 സര്‍വീസുകള്‍ വീതമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 4 സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും 3 എണ്ണം റിയാദില്‍ നിന്നും. റിയാദില്‍ നിന്നുള്ള സര്‍വീസ് വെള്ളിയാഴ്ച ആരംഭിക്കും.

നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സര്‍വീസ് നിറുത്തിവെച്ച വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ അനുവാദം ലഭിച്ചത്. അതുകൊണ്ടു തന്നെ സൗദിയില്‍ നിന്നുള്ള ആദ്യ വിമാനത്തെ സ്വീകരിക്കാന്‍ വിവിധ സംഘടനകള്‍ വിപുലമായി പരിപാടികള്‍ സംഘടിപ്പിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS