jeevan news online

വാർത്തകൾ വിശദമായി

ശബരിമലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന



തീര്‍ത്ഥാടകര്‍ കൂടിയതോടെ ശബരിമലയില്‍ നിന്നുള്ള കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ദ്ധന. 48 ലക്ഷം രൂപയാണ് തിങ്കളാഴ്ച മാത്രം കെഎസ്ആര്‍ടിസിയുടെ വരുമാനം. ഈ മണ്ഡലകാലത്തെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കും തിരിച്ചുമുള്ള തീര്‍ത്ഥാടകരുടെ യാത്ര ഈ സീസണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസിലൂടെ മാത്രമാക്കിയതാണ് വരുമാനം ഉയര്‍ത്തുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 79,000 പേരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ കാല്‍നടയായി എത്തിയവര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം വന്നത് കെഎസ്ആര്‍ടിസി ബസ് കയറി.

 56,576 തീര്‍ത്ഥാടകരാണ് നിലയ്ക്കല്‍ നിന്നുള്ള ഷട്ടില്‍ സ!ര്‍വീസിലൂടെ പമ്പയിലെത്തിയത്. 42 ലക്ഷത്തോളം രൂപ നിലയ്ക്കലില്‍ നിന്നും എട്ട് ലക്ഷം ദീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും തിങ്കളാഴ്ച കെഎസ്ആര്‍ടിസിയ്ക്ക് ലഭിച്ചു.  കഴിഞ്ഞ ഞായറാഴ്ച വരെ ശരാശരി 700 സര്‍വീസുകള്‍ മാത്രമാണ് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് നടത്തിയിരുന്നത്.

തിരക്ക് കൂടിയതോടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണവും കൂട്ടി. 120 സാധാരണ ബസുകളും 30 എസി ബസുകളും അഞ്ച് ഇലക്ട്രിക് ബസുകളുമാണ് നിലയ്ക്കലില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയാല്‍ കൂടുതല്‍ ബസുകള്‍ കൊണ്ടുവരുന്നതും കെഎസ്ആര്‍ടിസിയുടെ പരിഗണനയിലുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS