jeevan news online

വാർത്തകൾ വിശദമായി

റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി.ജോര്‍ജ്



റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സബ്‌സിഡി നല്‍കരുതെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്ന് തുറന്നടിച്ച അദ്ദേഹം പരിസ്ഥിതി നശിപ്പിക്കുന്നതാണ് റബ്ബര്‍ കൃഷിയെന്നും പറഞ്ഞു.  


സായിപ്പന്മാര്‍ കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടുവന്നതാണ് റബ്ബര്‍ കൃഷിയെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒരു പൈസ പോലും റബ്ബര്‍ കര്‍ഷകര്‍ക്ക് നല്‍കരുത്. നിലവിലുള്ള റബ്ബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണമെന്നും റബ്ബര്‍ കൃഷിയേയും കര്‍ഷകരേയും പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

എന്നാല്‍ റബ്ബര്‍ കര്‍ഷകരെ സഹായിക്കരുതെന്ന ജോര്‍ജ്ജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. റബ്ബര്‍ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം നി.യമസഭയില്‍ വ്യക്തമാക്കി.

 

 










<

JEEVAN TV NEWS

JEEVAN TV NEWS