jeevan news online

വാർത്തകൾ വിശദമായി

സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയെന്ന് രമേശ് ചെന്നിത്തല



നിയമസഭ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞതിന് പിന്നാലെ സഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പ് കൊടുത്തയച്ചാണ് സഭ തടസ്സപ്പെടുത്തിയതെന്ന് ചെന്നിത്തല ആരോപിച്ചു.

സഭാ നേതാവ് തന്നെ കുറിപ്പ് കൊടുത്തയച്ച് സഭ തടസ്സപ്പെടുത്തുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.കെ.ടി ജലീല്‍ വിഷയം സഭയിലെത്താതിരിക്കാനാണ് സഭ തടസ്സപ്പെടുത്തിയതെന്നും ചെന്നിത്തല ആരോപിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS