ഹൈക്കോടതി നിയോഗിച്ച നിരിക്ഷണ സമിതി ഇന്ന് ശബരിമലയില്‍ എത്തും. മണ്ഡല മകരവിളക്ക് തിര്‍ത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് സമിതിയെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ആലുവയില്‍ സമിതി യോഗം ചേര്‍ന്നിരുന്നു.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് എസ് സിരിജഗന്, ദേവസ്വം ഓബുഡ്സ്മാന് ജസ്റ്റിസ് പി ആര് രാമന്, ഡിജിപി എ ഹേമചന്ദ്രന് എന്നിവരാണ് കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സമിതിയില്‍ ഉള്ളത്. നിലയ്ക്കല്‍ , പമ്പ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ സന്നിധാനത്ത് എത്തുക.
ഇവിടങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ സമിതി വിലയിരുത്തും. സന്നിധാനം അടക്കമുള്ള ഇടങ്ങളില്‍ തീര്‍ത്ഥാടകരില്‍ നിന്നും വിവരങ്ങള്‍ തേടും. ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.