ശബരിമലയില്‍ വെടി വഴിപാട് മുടങ്ങി.ദേവസ്വം ബോര്‍ഡ് ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഇതോടെ ദേവസ്വം ബോര്‍ഡിന് കോടിക ളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ടെണ്ടറില്‍ ആരും പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് ഓപ്പണ്‍ ടെണ്ടര്‍ നടത്തിയെങ്കിലും ആരും ടെണ്ടര്‍ എടുക്കാന്‍ എത്തിയില്ല.ഇതോടെ ഇക്കുറി വെടിവഴിപാട് നടത്താനുള്ള സാധ്യത ഇല്ലാതെയായി. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ ടെണ്ടര്‍ നടപടിയില്‍ പങ്കെടുക്കാന്‍ കഴിയൂ.
മുന്‍ വര്‍ഷങ്ങളില്‍ ശബരിമലയിലെ പ്രധാന വഴിപാടായ വെടിവഴിപാട് നടത്താന്‍ ആയിരങ്ങളാണ്എത്തിയിരുന്നത്' വലിയ നടപ്പന്തലിന് കിഴക്ക് മാറി കൊപ്രാപുരയ്ക്ക് സമീപവും അന്നദാന മണ്ഡപത്തിന് പുറക വശത്തുമായിരുന്നു വെടിവഴിപാടിന് സ്ഥലം ക്രമീകരി ച്ചിരുന്നത്.