jeevan news online

വാർത്തകൾ വിശദമായി

ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍



ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ ബെഹ്‌റ ശ്രമിച്ചുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്‍.ഐ.എ മേധാവിയായിരുന്നപ്പോള്‍ ഇവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കി.

ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. സംസ്ഥാനത്തെ ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS