jeevan news online

വാർത്തകൾ വിശദമായി

ഇന്ന് ലോക എയ്ഡ്‌സ് ദിനം



ഇന്ന് ലോക എയ്ഡ്‌സ് ദിനം. രോഗത്തെ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ ജീവിക്കുകയാണ് ഈദിനം കൊണ്ട് ഉദ്ദേശിക്കുന്നത്എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ആണ് ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത് എച്ച്‌ഐവി രോഗത്തെകുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനാചരണം.

 എയ്ഡ്‌സ് രോഗവുമായി ജീവിക്കുന്ന 75 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ രോഗാവസ്ഥയെപ്പറ്റി അറിവുള്ളവര്‍. ബാക്കി 9.4 ദശലക്ഷം പേര്‍ക്ക് തങ്ങള്‍ എച്ച്‌ഐവി പോസിറ്റീവ് ആണ് എന്ന കാര്യം അറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് കാരണം രോഗബാധിതരായവര്‍ ഇനിയും പരിശോധന നടത്തിയിട്ടേയില്ലാത്തതാണ് കാരണം. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗം വ്യാപിക്കാന്‍ അറിയാതെയെങ്കിലും ഇതു കാരണമാകും.

1981 മുതല്‍ 2017 വരെയുള്ള കണക്കെടുത്താല്‍ എച്ച്‌ഐവി അണുബാധയും എയ്ഡ്‌സ് മൂലമുള്ള മരണവും ഇന്ത്യയില്‍ കുറഞ്ഞു. 2017 ല്‍ 87,590 പേര്‍ക്ക് പുതിയതായി എച്ച്‌ഐവി അണുബാധ ഉണ്ടായതായും 69,110 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട് മരണമടഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ലോകമെമ്പാടുമുള്ള ജനങ്ങള്‍ എച്ച്‌ഐവി അവബോധ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ചുവന്ന റിബണ്‍ ധരിക്കും.

എച്ച്‌ഐവി പോസിറ്റീവ് ആയ ആളുകളോട് തികഞ്ഞ വേര്‍തിരിവ് കാണിച്ചിരുന്ന കാലത്ത് 1991 ല്‍ ന്യൂയോര്‍ക്കിലാണ് 'റെഡ് റിബണ്‍ ' എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ അടയാളമായി മാറിയത്.  പന്ത്രണ്ടോളം കലാകാരന്‍മാരുടെ ആശയമായിരുന്നു ഇത്. 1984 ലാണ് എയ്ഡ്‌സ് രോഗമാണെന്ന് ആദ്യം തിരിച്ചറി ഞ്ഞത്. വളരെ പെട്ടെന്നു തന്നെ ഈ വൈറസ് ഒരു പകര്‍ച്ച വ്യാധിയായി, 35 ദശലക്ഷത്തിലധികം പേരെ കൊന്നൊടുക്കി. ലോകത്ത് 36.7 ദശലക്ഷം പേരാണ് എയ്ഡ്‌സ് രോഗവുമായി ജീവിക്കുന്നത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS