jeevan news online

വാർത്തകൾ വിശദമായി

ശബരിമല വിഷയത്തില്‍ ഇന്നും ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു


 

ശബരിമല വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന്  നിയമസഭ സമ്മേളനം ആരംഭിച്ച് പതിനഞ്ച് മിനിറ്റിനുള്ളില്‍  സഭ ഇന്നത്തേക്ക് പിരിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷം സഭ തടസപ്പെടുത്തിയിരുന്നു. ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമലയിലെ അടിസ്ഥാന സൗകര്യമില്ലായ്മ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ മുന്‍വിധിയോടെ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. 










<

JEEVAN TV NEWS

JEEVAN TV NEWS