jeevan news online

വാർത്തകൾ വിശദമായി

ശബരിമലയുടെ നിയന്ത്രണം ഇനി മൂന്നംഗ മേല്‍നോട്ട സമിതിക്ക്


 

ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ഇനി മുതല്‍ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. ഇക്കഴിഞ്ഞ 26ന് നിരോധനാജ്ഞ നീട്ടിയ ശേഷം പ്രതിഷേധമോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നതിനാല്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കില്ലെന്ന സൂചനയുണ്ട്. എന്നാല്‍ മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസ് നിലപാട്.










<

JEEVAN TV NEWS

JEEVAN TV NEWS