jeevan news online

വാർത്തകൾ വിശദമായി

പ്രളയം: കേരളത്തിന് 2500 കോടി രൂപയുടെ അധിക സഹായവുമായി കേന്ദ്രം


 

പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് കേന്ദ്രം 2500 കോടി രൂപ നല്‍കും. നേരത്തെ നല്‍കിയ 600 കോടിയുടെ സഹായത്തിന് പുറമേയാണിത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം. മന്ത്രിതല സമിതിയുടെ അംഗീകാരത്തിന് ശേഷമായിരിക്കും  ഔദ്യോഗിക പ്രഖ്യാപനം . 

കേരളത്തിന് ഇടക്കാല ആശ്വാസമായി കേന്ദ്രം അനുവദിച്ച തുക അപര്യാപ്തമെന്ന്  രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിരുന്നു കേരളത്തിലുണ്ടായ പ്രളയം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി വേണ്ട രീതിയില്‍ പരിഗണന നല്‍കിയില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടും സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS