jeevan news online

വാർത്തകൾ വിശദമായി

സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുന്നുവെന്ന് ചെന്നിത്തല


സര്‍ക്കാര്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മും സംഘപരിവാറും ഒത്തുകളിക്കുകയാണ്. പ്രതിഷേധം തുടരും. ശബരിമലയിലെ  നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടര്‍ച്ചയായ മൂന്നാം ദിവസവും ശബരിമല പ്രശ്‌നത്തില്‍ സഭ സ്തംഭിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതോടെ സഭയ്ക്ക് പുറത്ത് പ്രതിഷേധവുമായി എത്തുകയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍.










<

JEEVAN TV NEWS

JEEVAN TV NEWS