jeevan news online

വാർത്തകൾ വിശദമായി

മുംബൈ ഭീകരാക്രമണം ; ഇന്ന് പത്ത് വര്‍ഷം



ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം. ഉന്നത പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍, വിദേശികള്‍ എന്നിവരടക്കം 164 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൊലയാളികളില്‍ ജീവനോടെ പിടികൂടിയ കസബിനെ തൂക്കിലേറ്റിയെങ്കിലും സൂത്രധാരന്‍മാര്‍ ഇന്നും പാക്കിസ്ഥാനില്‍ കഴിയുകയാണ്.

2008 നവംബര്‍ 26നാണ് ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. പാക്
അധിനിവേശ കശ്മീരിലെ മുസഫറാബാദില്‍ പരിശീലനം നല്‍കി അയച്ച 10 ഭീകരരാണ്
ദക്ഷിണ മുംബൈയില്‍ ആക്രമണം നടത്തിയത്. ഛത്രപതി ശിവജി റെയില്‍വെസ്‌റ്റേഷന്‍, ജൂതകേന്ദ്രമായ നരിമാന്‍ ഹൗസ്, താജ് ട്രൈഡന്റ് ഹോട്ടലുകള്‍., ലിയോപോള്‍ കഫെ,
കാമ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായി ഭീകരര്‍ 164 പേരെ കൊലപ്പെടുത്തി. സുരക്ഷാ സൈന്യം ധീരമായി ഭീകരരെ നേരിട്ടു. താജിലെ പോരാട്ടം 60 മണിക്കൂര്‍ നീണ്ടുനിന്നു.


പത്ത് ഭീകരരില്‍ 9പേരെ വധിച്ചു. മലയാളിയായ എന്‍എസ്ജി കമാണ്ടര്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന തലവന്‍ ഹേമന്ദ് കര്‍ക്കറെ അടക്കം 17 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമണകാരികളില്‍ 20 വയസുള്ള അജ്മല്‍ അമീര്‍ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാനായത്.

 60ലധികം പേരെ വെടിവെച്ചിട്ട കസബിനെ 2012ല്‍ തൂക്കിലേറ്റി. മുബൈ ആക്രമിക്കാനായി പാക്കിസ്ഥാനില്‍ ഗൂഢാലോചന നടത്തിയത് ലഷ്‌കര്‍ നേതാവ് സാഖിയുര്‍മാന്‍ ലഖ്‌വി, ജമാഅത്ത് ഉദ്ദവ തലവന്‍ ഹാഫിസ് സയീദ് തുടങ്ങിയ ആറുപേരായിരുന്നു. ഇന്ത്യ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച ഈ സുത്രധാരന്‍മാര്‍ ഇപ്പോഴും പാക്കിസ്ഥാനില്‍ കഴിയുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS