jeevan news online

വാർത്തകൾ വിശദമായി

തെലങ്കാനയുടെ വികസനത്തിന് ബിജെപി അധികാരത്തില്‍ വരണമെന്ന് അമിത്ഷാ



തെലങ്കാനയുടെ വികസനത്തിന് ബിജെപി അധികാരത്തില്‍ വരണമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മതം തിരിച്ചുള്ള സംവരണം അംഗീകരിക്കില്ലെന്നും അമിത്ഷാ പറഞ്ഞു. തെലങ്കാനയിലെ വാറങ്കലില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെലങ്കാനയില്‍ വലിയ പ്രതീക്ഷകളൊന്നും ഇല്ലെങ്കിലും ഹിന്ദു വികാരമുണര്‍ത്തി വോട്ട് നേടാന്‍ തന്നെയാണ് ബിജെപി ശ്രമം. വിദ്യാഭ്യാസ, തൊഴില്‍ രംഗങ്ങളില്‍ മുസ്‌ലിം വിഭാഗത്തിന് നല്‍കിയിരുന്ന നാല് ശതമാനം സംവരണം ചന്ദ്രശേഖര റാവു പന്ത്രണ്ട് ശതമാനമാക്കി ഉയര്‍ത്തി. ഇതിനെയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളിലെല്ലാം അമിത് ഷാ വിമര്‍ശിക്കുന്നത്.

അസറുദ്ദീന്‍ ഒവൈസിയുമായി കൂട്ടുകൂടാനുള്ള ടിആര്‍എസ് തീരുമാനത്തെയും ബിജെപി ദേശീയഅധ്യക്ഷന്‍ വിമര്‍ശിച്ചു. ഒവൈസിയുടെ പിന്തുണയോടെ ഒരു സര്‍ക്കാര്‍ തെലങ്കാനയ്ക്ക് ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡി പ്രഭാവം ഉണ്ടാകുമെന്ന ഭയംകൊണ്ടാണ് ചന്ദ്രശേഖര റാവു, നേരത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതെന്നും അമിത് ഷാ പരിഹസിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS