jeevan news online

വാർത്തകൾ വിശദമായി

അയോധ്യകേസ് ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് മോഡി



അയോധ്യവിഷയത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. അയോധ്യയില്‍ നീതിനിര്‍വഹിക്കാന്‍ ശ്രമിക്കുന്ന ജഡ്ജിമാരെ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് മോഡി ആരോപിച്ചു. രാജസ്ഥാനിലെ ആള്‍വാറില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2019 വരെ അയോധ്യക്കേസ് പരിഗണിക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് കേസില്‍ പരിഹാരം കാണരുതെന്നാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ശരിയാണോയെന്ന് മോഡി ചോദിച്ചു.

അയോധ്യപോലുള്ള വൈകാരിക വിഷയത്തില്‍ നീതിനടപ്പാക്കാന്‍ ശ്രമിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരെ ചില കോണ്‍ഗ്രസ് അഭിഭാഷകര്‍ ഇംപീച്ച്‌മെന്റുകാട്ടി ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് അപകടകരമായ കളിയാണ്. കോണ്‍ഗ്രസിന് ജുഡീഷ്യറിയില്‍ വിശ്വാസമില്ല. രാജ്യസഭയിലെ അംഗബലം കാട്ടി അവര്‍ ജുഡീഷ്യറിയെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മോഡി ആരോപിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS