jeevan news online

വാർത്തകൾ വിശദമായി

സൗദിയെ കൈവിടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തില്‍



മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തിന്റെ പേരില്‍ സൗദിയെ കൈവിടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തില്‍. തുര്‍ക്കിയാണ് ട്രംപിനെതിരെ ആദ്യം രംഗത്ത് വന്നത്.

ഖഷോഗി വധത്തില്‍ സൗദിക്കെതിരെ ആദ്യം കടുത്ത നിലപാടെടുത്ത ട്രംപ് പിന്നീട് നിലപാടില്‍ വെള്ളം ചേര്‍ത്തെന്ന് തുര്‍ക്കി കുറ്റപ്പെടുത്തി. ആഗോള എണ്ണവില പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ നിലപാട് മാറ്റമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. തുര്‍ക്കിലെ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വച്ചാണ് ഖഷോഗി കൊല്ലപ്പെട്ടതെന്ന് സൗദി സമ്മതിച്ചിരുന്നു.

 നേരത്തെ സൗദിക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അറിവോടെയാണ് കൊല നടന്നതെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ കണ്ടെത്തിയെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.  

ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന് സൗദി അമേരിക്കയില്‍ വന്‍ തുക നിക്ഷേപിക്കാന്‍ സന്നദ്ധമായ രാജ്യമാണെന്നും ട്രംപ് ഓര്‍മ്മിപ്പിച്ചു. അതേസമയം  ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി രാജകുമാരന്റെ ഉത്തരവനുസരിച്ചെന്നാണ് സിഐഎ പറയുന്നത്. രഹസ്യാന്വേഷണ വിവരങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നിഗമനത്തിലെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS