jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യയുമായുള്ള ബന്ധം ദൃഢമായി വരികയാണെന്ന് റഷ്യ



ടൂറിസംരംഗം ഉള്‍പ്പടെ പലമേഖലകളിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ദൃഢമായി വരികയാണെന്ന് റഷ്യയുടെ ദക്ഷിണേന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഒലെഗ് അദീവ്. റഷ്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഇന്‍ഡോ റഷ്യന്‍ ബന്ധം ടൂറിസം രംഗത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോവ കഴിഞ്ഞാല്‍ റഷ്യന്‍ ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കേരളമാണെന്നും ഒലെയ്ഗ് അദ്വീവ് പറഞ്ഞു. കേരളാ ട്രാവല്‍സുമായി സഹകരിച്ച് റഷ്യന്‍ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഡിസ്‌കവര്‍  റഷ്യ എന്ന പരിപാടിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ കേരളാ ട്രാവല്‍മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം മുഖ്യ പ്രഭാഷണം നടത്തി. ചരിത്രപ്രധാനമായ ബന്ധമാണ് റഷ്യയുമായി ഇന്ത്യയ്ക്കുള്ളതെന്ന്  ബേബി മാത്യു സോമതീരം പറഞ്ഞു.

ടൂറിസം ആയൂര്‍വേദവും യോഗാ പരിപാടികളും പെയിന്റിംഗ് എക്‌സിബിഷനുകളും റഷ്യയുടെ സഹകരണത്തോടെ കേരളത്തില്‍ നടപ്പിലാക്കി വരുന്നുണ്ടെന്നും  ബേബി മാത്യൂ സോമതീരം പറഞ്ഞു. ചടങ്ങില്‍ റഷ്യയുടെ ഓണററി കോണ്‍സല്‍ രതീഷ് സി നായര്‍, ജയാചന്ദ്രഹാസന്‍ തടങ്ങിയവര്‍് പങ്കെടുത്തു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS