jeevan news online

വാർത്തകൾ വിശദമായി

ശബരിമല ഹര്‍ജികള്‍ ജനുവരി 22ന് മുന്‍പ് പരിഗണിക്കാന്‍ ആകില്ല എന്ന് സുപ്രീംകോടതി



ശബരിമല സ്ത്രീപ്രവേശനത്തില്‍ ഹര്‍ജികള്‍ ജനുവരി 22നേ പരിഗണിക്കൂവെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ജനുവരി 22ന് എല്ലാവരെയും കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയില്‍ വിഷയം ഉന്നയിച്ചപ്പോഴാണ് പ്രതികരണം.ശബരിമല സ്ത്രീപ്രവേശനവിധി ഭരണഘടനാ ബഞ്ചിന് മാത്രമേ സ്റ്റേ ചെയ്യാനാകൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. ഭരണഘടനാ ബഞ്ചിന് മാത്രമേ ഈ വിധിയില്‍ എന്തു മാറ്റവും വരുത്താനാകൂ.

 മണ്ഡലകാലത്തിനായി ശബരിമല നട തുറന്നതിനാല്‍ അടിയന്തരമായി പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും കോടതി കേള്‍ക്കാന്‍ തയ്യാറായില്ല. അതേസമയം, ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതില്‍ സാവകാശം തേടിയുള്ള ഹര്‍ജി ദേവസ്വംബോര്‍ഡിന് ഇന്ന് സമര്‍പ്പിക്കാനാകുമോ എന്ന് വ്യക്തതയില്ല. ദേവസ്വംബോര്‍ഡിന് വേണ്ടി ഡല്‍ഹിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്ന അഭിഭാഷകന് ഇതുവരെ രേഖകള്‍ കിട്ടിയിട്ടില്ലെന്നാണ് വിവരം

 

 










<

JEEVAN TV NEWS

JEEVAN TV NEWS