jeevan news online

വാർത്തകൾ വിശദമായി

ആര്‍.ബി.ഐ ഭരണസമിതി നിര്‍ണായക യോഗം ചേരുന്നു



റിസര്‍വ് ബാങ്കിന്റെ നിര്‍ണായക ഭരണസമിതിയോഗം ഡെല്‍ഹിയില്‍ ചേരുകയാണ്. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഭരണസമിതിയിലെ 18 അംഗങ്ങളാണ് പങ്കെടുക്കുന്നത്. സ്വയംഭരണാവകാശത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടയിലാണ് ആര്‍.ബി.ഐയുടെ യോഗം

റിസര്‍വ് ബാങ്കിന്റെ മേല്‍ കൂടുതല്‍ നിയന്ത്രണത്തിനു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരുന്നത്. ഒപ്പം റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍നിന്നു ഗണ്യമായ തുക എടുക്കാന്‍ ഗവണ്‍മെന്റ്  ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യവും ചര്‍ച്ചയായേക്കും.  മാസങ്ങളായി ഇതിനു നടത്തുന്ന ശ്രമങ്ങള്‍ ഇന്നത്തെ യോഗത്തില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയേക്കുമെന്നാണ് വിവരം..

സെപ്റ്റംബര്‍ 23ലെ ബോര്‍ഡ് യോഗത്തില്‍ ഗുരുമൂര്‍ത്തി കുറേ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.  അവയോടു ബാങ്ക് ഗവര്‍ണറും ഡെപ്യൂട്ടി ഗവര്‍ണര്‍മാരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. ബാങ്കുകളുടെ മൂലധനത്തോതില്‍ ഒരു ശതമാനം കുറയ്ക്കണം. പ്രശ്‌ന കടങ്ങള്‍ക്കുള്ള വകയിരുത്തല്‍ തോത് കുറയ്ക്കണം.  ചെറുകിട വ്യവസായങ്ങള്‍ക്കു വായ്പകള്‍ കൂടുതല്‍ ഉദാരമാക്കണം.  ആ വായ്പകളുടെ നഷ്ടബാധ്യത കണക്കാക്കുന്നതിനുള്ള മാനദണ്ഡം ചെറുതാക്കണം. . ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കു പ്രത്യേക വായ്പാ സഹായം നല്കണം എന്നി ആവശ്യങ്ങളും യോഗം പരിഗണിച്ചേയ്ക്കും

 

 










<

JEEVAN TV NEWS

JEEVAN TV NEWS