jeevan news online

വാർത്തകൾ വിശദമായി

ഖഷോഗി വധം; സൗദിപൗരന്മാര്‍ക്ക് യു.എസ് വിലക്ക്



സൗദി അറേബ്യയെ ശിക്ഷിക്കാനുള്ള നിയമം കൊണ്ടുവരാനുള്ള നീക്കവുമായി യു.എസ്. അതിനിടെ ഖഷോഗിയുടെ വധവുമായി ബന്ധമുള്ള 17 സൗദിപൗര•ാര്‍ക്ക് യു.എസ് ഉപരോധമേര്‍പ്പെടുത്തി.

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം, യെമന്‍ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട മനുഷ്യാവകാശരാഷ്ട്രീയ പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ സൗദിക്കെതിരേ നടപടിയെടുക്കാനുള്ള നിയമം കൊണ്ടുവരാനാണ് യു.എസ്. തയ്യാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബില്‍ യു.എസ്. സെനറ്റില്‍ അവതരിപ്പിച്ചു. ബില്‍ നിയമമായാല്‍ യു.എസ്. സൗദിയിലേക്കുള്ള ആയുധക്കയറ്റുമതി അവസാനിപ്പിക്കുകയും യെമനില്‍ സൗദി സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കായി യു.എസില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നത് തടയുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

 യെമനിലേക്കുള്ള അവശ്യവസ്തുക്കളുടെ ലഭ്യത തടയുന്നവര്‍ക്കും ഹൂതി വിമതരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരേ ഉപരോധം കൊണ്ടുവരാനും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. അതിനിടെ ഖഷോഗിയുടെ വധവുമായി ബന്ധമുള്ള 17 സൗദിപൗര•ാര്‍ക്ക് യു.എസ് ഉപരോധമേര്‍പ്പെടുത്തി. ഗുരുതര മനുഷ്യാവകാശലംഘനമാരോപിച്ചാണ് നടപടി. തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ഖഷോഗിയെ കൊലപ്പെടുത്താനെത്തിയ സൗദിസംഘത്തിലെ സൗദ് അല്‍ ഖതാനി, മഹര്‍ മുത്രെബ്, തുര്‍ക്കിയിലെ മുന്‍ സൗദി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് അല്‍ ഒതായ്ബി എന്നിവരുള്‍പ്പെടെ 17 പേര്‍ക്കാണ് വിലക്ക്.

ഖഷോഗിവധത്തില്‍ അഞ്ചുപ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടതിനുപിന്നാലെയാണ് യു.എസ്. നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് യു.എസ്. എടുക്കുന്ന പ്രധാന നടപടിയാണിതെന്നും മറ്റുരാജ്യങ്ങളുമായി ചേര്‍ന്ന് കുറ്റക്കാരെ ശിക്ഷിക്കാന്‍ സൗദിക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും യു.എസ്. വിദേശകാര്യസെക്രട്ടറി
മൈക്ക് പോംപിയോ പറഞ്ഞു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS