jeevan news online

വാർത്തകൾ വിശദമായി

മാലിദ്വീപ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ നരേന്ദ്രമോഡി പങ്കെടുക്കും



മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കും. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞാചടങ്ങ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം മോഡിയുടെ മാലിദ്വീപിലേക്കുള്ള ആദ്യസന്ദര്‍ശനമാണിത്.

അടിസ്ഥാനസൗകര്യം, ആരോഗ്യരംഗം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളില്‍ രാജ്യത്തിന്റെ വികസനത്തിനായി ഇന്ത്യയുടെ എല്ലാവിധ സഹായവും മാലിദ്വീപിന് പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ജനാധിപത്യത്തിലും നിയമവാഴ്ചയിലും അതിലൂടെ മെച്ചപ്പെട്ട ഭാവിലേയ്ക്കും മാലിദ്വീപ് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും മോഡി പറഞ്ഞു.

 ജനാധിപത്യത്തില്‍ അടിയുറച്ച സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന സുസ്ഥിരമായ ഒരു രാജ്യമായിത്തീരട്ടെയെന്നാണ് മാലിദ്വീപിനെ കുറിച്ച് ഇന്ത്യയുടെ ആഗ്രഹമെന്നും മോഡി പറഞ്ഞു. മാലിദ്വീപിന്റെ പുതിയ രാഷ്ട്രപതിക്ക് എല്ലാ ആശംസകളും മോഡി അറിയിച്ചു. മുന്‍ പ്രസിഡന്റ് അബ്ദുള്ള യാമീനുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതകള്‍ ദുരീകരിച്ച് ഇന്ത്യയുമായി ദൃഢമായ ബന്ധം സ്ഥാപിക്കുമെന്ന് സോലിഹ് തിരഞ്ഞെടുപ്പ്പ്രചരണങ്ങള്‍ക്കിടയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. മാലിയില്‍ പുതിയ ഭരണം നിലവില്‍ വരുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം പൂര്‍വാധികം ശക്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

 

 










<

JEEVAN TV NEWS

JEEVAN TV NEWS