jeevan news online

വാർത്തകൾ വിശദമായി

പ്രതിഷേധത്തെതുടര്‍ന്ന് തൃപ്തിദേശായി മടങ്ങി



മണ്ഡലകാലത്തുതന്നെ വീണ്ടും വരുമെന്ന് പ്രഖ്യാപിച്ച് തൃപ്തി ദേശായി മടങ്ങി. ബിജെപി പ്രവര്‍ത്തകരുടെയും ഭക്തരുടെയും പ്രതിഷേധത്തെതുടര്‍ന്നാണ് തീരുമാനം. ശബരിമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയയടക്കമുള്ള ആറംഗ യുവതീസംഘവും  പുലര്‍ച്ചെയാണ് കേരളത്തിലെത്തിയത്.
 
സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൃപ്തിക്കും സംഘത്തിനും മണിക്കൂറുകള്‍ കഴിഞ്ഞിട്ടും എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി് ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം തമ്പടിച്ചിരുന്നു.തൃപ്തി ദേശായി ഉടന്‍ തിരിച്ച് പോകണമെന്നും വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ സെക്രട്ടറി എം.എന്‍ ഗോപിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുമ്പില്‍ തമ്പടിച്ചത്.

 പ്രതിഷേധം ഭയന്ന് തൃപ്തിയെയും സംഘത്തേയും ഹോട്ടലിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരാരും തയ്യാറായില്ല.ഇതിനിടെ അനുനയനീക്കവുമായി ആലുവ തഹസില്‍ദാറുടെ നിര്‍ദേശം തൃപ്തി ദേശായി തള്ളി. പ്രതിഷേധത്തിനിടെ തൃപ്തിയെയും സംഘത്തെയും കാര്‍ഗോ ടെര്‍മിനല്‍ വഴി പുറത്തെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി കാര്‍ഗോ ടെര്‍മിനലും പ്രതിഷേധിക്കാര്‍ ഉപരോധിച്ചു

 

 










<

JEEVAN TV NEWS

JEEVAN TV NEWS