jeevan news online

വാർത്തകൾ വിശദമായി

ജമാല്‍ഖഷോഗി വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍



മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധക്കേസില്‍ മുഖ്യപ്രതികളായ അഞ്ചുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂട്ടര്‍. അറസ്റ്റിലായ 21 പ്രതികളില്‍ 11 പേര്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചുവെന്നും പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബ് പറഞ്ഞു.

സൗദി വിമര്‍ശകനായ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടതിലും കൊലപാതകം നടപ്പാക്കിയതിലും നേരിട്ടുപങ്കുള്ള അഞ്ച് സൗദി ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്.വധത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കില്ലെന്നാണ് വിവരം. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് ഖഷോഗി കൊല്ലപ്പെട്ടത്

.ഖഷോഗിയെ തിരികെ സൗദിയിലെത്തിക്കണമെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ വധിക്കാനായി ഈസ്താംബൂളിലെത്തിയ 15 അംഗ സംഘത്തിന് നിര്‍ദേശം നല്‍കിയതും സൗദി രഹസ്യാന്വേഷണവിഭാഗം ഉപമേധാവി അഹമ്മദ് അല്‍ അസ്സിരിയാണ്. സെപ്റ്റംബര്‍ 29ന് കൊലപാതകം നടപ്പാക്കുന്നതിനുള്ള പരിശീലനവും സംഘം നടത്തിയതായും അല്‍ മൊജീബ് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് 21 പേരെ സൗദി ഇതുവരെ അറസ്റ്റുചെയ്തു. സൗദിയുടെ വിശദീകരണം ശുഭസൂചനയാണെങ്കിലും അവ അപര്യാപ്തമാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്!ലുത് കാവുസോഗ്ലു പ്രതികരിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS